Home കായികം ചരമം പ്രവാസി Photo Gallery
 
കായികം
DATE : 2010-07-29
സന്തോഷ്‌ ട്രോഫി: കേരളം പുറത്തായി

കൊല്‍ക്കത്ത: പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറാമിനോട്‌ ഏകപക്ഷീയമായ ഒരുഗോളിന്‌ തോറ്റ്‌ 34-ാമത്‌ സന്തോഷ്‌ട്രോഫി ടൂര്‍ണമെന്റില്‍നിന്നും കേരളം പുറത്തായി. ഈസ്റ്റ്‌ബംഗാളിന്റെ സ്‌ട്രൈക്കര്‍ ബെയ്‌ഖോഖേയ്‌ 63-ാം മിനിറ്റില്‍ മിസോറാമിനുവേണ്ടി നേടിയ ഗോളാണ്‌ കേരളത്തിന്റെ പുറത്താകലിന്‌ വഴിതെളിച്ചത്‌.
നിറംമങ്ങിയ പോരാട്ടമാണ്‌ പ്രീക്വാര്‍ട്ടറില്‍ ഇരു ടീമുകളും കാഴചവച്ചത്‌. കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടാകാതിരുന്ന ആദ്യ പകുതി ഗോള്‍രഹിതമായാണ്‌ അവസാനിച്ചത്‌. വിരസമായി മണിക്കൂറിനൊടുവില്‍ മിസോറാം ഗോള്‍ നേടുകയായിരുന്നു. തുടര്‍ന്നും മുന്നേറ്റങ്ങള്‍ നടത്തുന്നതിനോ സ്‌കോര്‍ നേടുന്നതിനോ ഇരു ടീമുകളും പരിശ്രമിച്ചില്ല. അസമിനെതിരെ വിജയം നേടി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച കേരളത്തിന്‌ ഗോള്‍ശരാശരിയുടെ പിന്‍ബലത്തില്‍ കടന്നുകൂടിയ മിസോറാമിനെ തോല്‍പ്പിക്കാമെന്ന വിശ്വാസമാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ സ്‌കോര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ട കേരളം ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.
കഴിഞ്ഞ സന്തോഷ്‌ട്രോഫിയിലും കേരളം പ്രീക്വാര്‍ട്ടറിലാണ്‌ പുറത്തായത്‌.
ക്ലസ്റ്റര്‍ ഏഴിലെ അവസാന പോരാട്ടത്തില്‍ 5-2ന്‌ അസമിനെ തോല്‍പ്പിച്ചായിരുന്നു കേരളം പ്രീക്വാര്‍ട്ടറില്‍ കടന്നത്‌. ആക്രമണവും പ്രതിരോധവും മധ്യനിരയുമെല്ലാം ഒത്തൊരുമയോടെ പൊരുതി അസമിനെതിരെ നേടിയ വിജയം ആവര്‍ത്തിക്കാന്‍ കേരളത്തിന്‌ ഇന്നലെ കഴിഞ്ഞില്ല.
അവസാന മത്സരത്തില്‍ റയില്‍വേസിനെ ഒരു ഗോളിന്‌ തോല്‍പ്പിച്ച്‌ ക്ലസ്റ്റര്‍ എട്ടില്‍ ആറ്‌ പോയിന്റ്‌ കരസ്ഥമാക്കിയതിനെ തുടര്‍ന്ന്‌ മൂന്ന്‌ മത്സരത്തില്‍നിന്നും ആറ്‌ പോയിന്റായ റയില്‍വേസ്‌, ഒറിസ, മിസോറാം എന്നിവയില്‍ ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ മിസോറാം പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുകയായിരുന്നു. പ്രാഥമികറൗണ്ട്‌ മത്സരങ്ങളില്‍ കാഴ്‌ചവച്ച മോശം പ്രകനങ്ങള്‍ തിരുത്തി ഗോള്‍ വഴങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചു നടത്തിയ മുന്നേറ്റമാണ്‌ കേരളത്തിനെതിരെ മിസോറാമിന്‌ ജയം സമ്മാനിച്ചത്‌.
ഇന്നലത്തെ ജയത്തോടെ കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനല്‍ കളിച്ച തമിഴ്‌നാട്‌, ഡല്‍ഹി, റണ്ണറപ്പായ പശ്ചിമബംഗാള്‍ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ്‌ ബി യിലാണ്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗ്‌ പോരാട്ടത്തിന്‌ മിസോറാമിന്റെ സ്ഥാനം. നിലവിലെ ചാമ്പ്യനായ ഗോവ, സര്‍വീസസ്‌, കര്‍ണാടക, പഞ്ചാബ്‌ എന്നിവയാണ്‌ ഗ്രൂപ്പ്‌ എയില്‍ ഉള്ളത്‌.

Email
Feedback
  കായികം
  ഇന്ത്യന്‍ പുരുഷന്മാര്‍ക്ക്‌സ്വര്‍ണം
...............................................................................
  ഇന്ത്യയ്ക്ക് മൂന്നാം തോല്‍വി
...............................................................................
   ഡല്‍ഹി തയ്യാറായില്ലെന്ന് സൈന നെഹ്‌വാള്‍
...............................................................................
  ഇന്ത്യ തായ്‌ലാന്‍ഡിനോട് തോറ്റു
...............................................................................
   അന - ക്ലൈസ്‌റ്റേഴ്‌സ് പ്രീക്വാര്‍ട്ടര്‍
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ഈ കായല്‍ നമുക്കാവശ്യമുണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളില്‍ ഒന്നാണ് അഷ്ടമുടിക്കായല്‍. വലിപ്പത്തില്‍ ഇതിന് രണ്ടാം സ്ഥാനമുണ്ട്...
 
രമണന്‍ - വീണ്ടും അരങ്ങില്‍  
മലയാളി മലയാളത്തെ സ്‌നേഹിക്കുന്നില്ല  
ചരിത്രപഥങ്ങളില്‍ മായാതെ മരയ്ക്കാര്‍  
മദര്‍തരേസയ്ക്ക് 100 വയസ്  
പേരില്‍ 'ഓണം' പേറുന്ന നാട്  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies