കൊളംബൊ: ശ്രീലങ്കയുടെ കൂറ്റന്‍ സ്‌കോര്‍ പിന്‍തുടരുന്ന ഇന്ത്യ സച്ചിന്റെ സെഞ്ച്വറിയുടെയും സെവാഗ്, സുരേഷ് റെയ്‌ന എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും പിന്‍ബലത്തില്‍ പൊരുതുന്നു. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 382 റണ്‍സ് നേടിയിട്ടുണ്ട്. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്‌ക്കിനി 43 റണ്‍സ്‌കൂടിവേണം, ലീഡ് നേടണമെങ്കില്‍ സ്‌കോറിനൊപ്പം 260 റണ്‍സ് കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.
ഇന്ത്യയുടെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് സമ്മാനിച്ചത്. അര്‍ധസെഞ്ച്വറിനേടിയ സെവാഗ് മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്‌ചവച്ചത്. സെഞ്ച്വറിക്കും ഒരു റണ്‍സ് അകലെവച്ച് സെവാഗ് പുറത്തായത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. 99 റണ്‍സില്‍ നില്‍ക്കെ രണ്‍ദിവിന്റെ പന്തില്‍ പ്രസന്ന ജയവര്‍ധനെ സ്റ്റമ്പുചെയ്‌താണ് സെവാഗിനെ പുറത്താക്കിയത്. ഇതിനിടെ മുരളിവിജയ് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്‌തു. സെവാഗ് പുറത്തായി രണ്ട് ഓവറുകള്‍ പിന്നിട്ടപ്പോള്‍ വിജയ്‌യും പുറത്താകുകയായിരുന്നു. 58 റണ്‍സെടുത്ത വിജയ് മെന്‍ഡിസിന്റെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങിയാണ് പുറത്തായത്. തുടര്‍ന്നെത്തിയ ദ്രാവിഡും പെട്ടന്ന് പുറത്തായത് ഇന്ത്യയെ സമ്മര്‍ദത്തിലാക്കി. 3 റണ്‍സില്‍നില്‍ക്കെ രണ്‍ദിവ് ദ്രാവിഡിനെ വിക്കറ്റിനുമുന്നില്‍ കുടുക്കി. തുടര്‍ന്ന് സച്ചിനും ലക്ഷ്‌മണും ചേര്‍ന്ന് ക്രീസില്‍ നിലയുറപ്പിക്കാന്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. സ്‌കോര്‍ 241ല്‍ നില്‍ക്കേ ലക്ഷ്‌മണ്‍ പുറത്തായി. പിന്നീടാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ വിജയകരമായ രണ്ടാമത്തെ കൂട്ടുകെട്ട് പിറന്നത്. സച്ചിനും സുരേഷ് റെയ്‌നയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 147 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 48-ാം ടെസ്റ്റ് സെഞ്ച്വറി നേടിയ സച്ചിന്‍ 109 റണ്‍സുമായി ക്രീസിലുണ്ട്. ടെസ്റ്റില്‍ തന്റ ആദ്യത്തെ അര്‍ധ സഞ്ച്വറി കണ്ടെത്തിയ റയ്‌ന സച്ചിന് പിന്‍തുയുമായി 66 റണ്‍സുമായി നിലയുറപ്പിച്ചിരിക്കുകയാണ്.
ഓപ്പണര്‍മാര്‍ക്കൊപ്പം ദ്രാവിഡും പുറത്തായതോടെ ഉണ്ടായ സമ്മര്‍ദം സച്ചിന്‍ ലക്ഷ്‌മണിനും റെയ്‌നയ്‌ക്കും ഒപ്പം ചേര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ലങ്കന്‍ സ്‌പിന്നര്‍മാര്‍ ഭീഷണിയായതാണ് തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെടാന്‍ കാരണമായത്. ഇന്ത്യന്‍ ബൗളര്‍മാരില്‍നിന്നും വ്യത്യസ്‌തമായി ലൈനും ലങ്‌തും കണ്ടെത്തി വ്യത്യസ്‌തമായി പന്തെറിഞ്ഞ ലങ്കന്‍ ബൗളര്‍മാര്‍ തുടര്‍ച്ചയായി വിക്കറ്റിനുള്ള അവസരങ്ങളൊരുക്കുകയും ചെയ്‌തു. ടെണ്ടുല്‍ക്കര്‍ 29ല്‍ നില്‍ക്കേ ദില്‍ഹര ഫെര്‍ണാണ്ടോയുടെ പന്തില്‍ വിക്കറ്റിനു പിന്നില്‍ പ്രസന്ന ജയവര്‍ധനെയ്‌ക്ക് ലഭിച്ച അവസരം പാഴാക്കിത് ഇതിന് ഉദാഹരണമാണ്. അവസാന സെഷനില്‍ തിലകരത്‌നെ ദില്‍ഷന്റെ പന്ത് റെയ്‌നയുടെ പാഡില്‍ ഇടിച്ചത് അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ അനുവദിച്ചില്ല. ടെലിവിഷന്‍ റീപ്ലേയയില്‍ ലേഗ്‌സ്റ്റമ്പ് തെറിക്കുമെന്ന് തെളിയുകയും ചെയ്‌തു. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഉത്തരവാദിത്തത്തോടെ പന്തെറിയാന്‍ ലങ്കന്‍ ബൗളിംഗ് നിരയ്‌ക്ക് കഴിഞ്ഞു. സ്‌പിന്നര്‍മാരായ സൂരജ് രണ്‍ദിവ്, അജന്ത മെന്‍ഡിസ് എന്നിവരാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായ നാല് വിക്കറ്റുകളും നേടിയത്.
സെഞ്ച്വറിക്കരികെ സെവാഗ് പുറത്തായശേഷം ഇന്ത്യയെ രക്ഷിക്കാനുള്ള ചുമതല സച്ചിനിലാണ് അവസാനിച്ചത്. ലക്ഷ്‌മണ്‍, റെയ്‌ന എന്നിവരുമായി ചേര്‍ന്ന് സച്ചിന്‍ ശ്രമം നടത്തുകയും ചെയ്‌തു. ക്രിസില്‍ താളം കണ്ടെത്തിയ സച്ചിനില്‍നിന്നും കൂടുതല്‍ റണ്‍സ് പിറന്നാല്‍ മാത്രമേ വരും ദിവസങ്ങളില്‍ ഇന്ത്യയ്‌ക്ക് എന്തെങ്കിലും പ്രതീക്ഷിക്കാനാകൂ. സച്ചിന് പിന്‍തുണയുമായി റെയ്‌നയും മറ്റുള്ളവരും തുടര്‍ന്നാണ് രണ്ടാം ടെസ്റ്റിലും വിജയിക്കാമെന്ന ശ്രീലങ്കന്‍ സ്വപ്‌നത്തിന് തിരിച്ചടിയാകും.
സ്‌കോര്‍- ശ്രീലങ്ക(ഒന്നാം ഇന്നിംഗ്‌സ്): പരണവിതന-100, ദില്‍ഷന്‍-54, സംഗക്കാര-219, ജയവര്‍ധനെ-174. സമരവീര-76. ആകെ 642.
ഇന്ത്യ(ഒന്നാം ഇന്നിംഗ്‌സ്): മുരളി വിജയ് എല്‍ ബി ഡബ്ല്യു മെന്‍ഡിസ് 58, വീരേന്ദ്ര സെവാഗ് സ്റ്റമ്പ്‌ഡ് ജയവര്‍ധനെ ബി രണ്‍ദിവ് 99, ദ്രാവിഡ് എല്‍ ബി ഡബ്ല്യു രണ്‍ദിവ് 3, ടെണ്ടുല്‍ക്കര്‍ നോട്ടൗട്ട് 108, ലക്ഷ്‌മണ്‍ എല്‍ ബി ഡബ്ല്യു മെന്‍ഡിസ് 29, റെയ്‌ന നോട്ടൗട്ട് 66. എക്‌സ്‌ട്രാസ് 19. ആകെ (4 വിക്കറ്റ്; 108 ഓവര്‍) 382.
ബൗളിംഗ്: ദമിക പ്രസാദ് 10-0-53-0, ദില്‍ഹര ഫെര്‍ണാണ്ടൊ 21-0-83-0, എയ്‌ഞ്ചലോ മാത്യൂസ് 9-1-24-0, രണ്‍ദിവ് 35-11-108-2, അജന്ത മെന്‍ഡിസ് 26-2-92-2, ദില്‍ഷന്‍ 7-1-16-0. |