ന്യൂഡല്‍ഹി: വിലക്കയറ്റം സംബന്ധിച്ച് ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം ശക്തമായി. പ്രതിഷേധം ശക്തമായതോടെ സഭാനടപടികള്‍ നിര്‍ത്തിവച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ആദ്യം ഉച്ചവരെ സഭ നിര്‍ത്തിവച്ചെങ്കിലും പ്രതിപക്ഷപാര്‍ട്ടികളുടെ ബഹളം മൂലം സഭാനടപടികള്‍ പുനരാരംഭിക്കാനായില്ല. രാവിലെതന്നെ ചോദ്യോത്തരവേള ഉപേക്ഷിച്ച് വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ചവേണമെന്നാവശ്യപ്പെട്ട് സുഷമ സ്വരാജ് നോട്ടീസ് നല്‍കിയതോടെ ബഹളമാരംഭിച്ചു.
വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിനുമുന്നില്‍ ധര്‍ണ നടത്തി.
|